Flash News :
English Edition
 
മലയാളം വിക്കിപീഡിയ

ലോകത്തെ ഇരുന്നൂറ്റി മുപ്പതോളം ഭാഷകളില്‍ വിക്കി പതിപ്പുകളുണ്ട്‌. അതിലൊന്നാണ്‌ 'മലയാളം വിക്കിപീഡിയ'. 2002 ഡിസംബര്‍ 21-നാണ്‌ മലയാളം വിക്കിയുടെ തുടക്കം. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ്‌ മേനോന്‍ എം.പി.യാണ്‌ മലയാളം വിക്കിയുടെ തുടക്കക്കാരന്‍.
തുടക്കത്തില്‍ ഭാഷാകമ്പ്യൂട്ടിങിന്റെയും മറ്റും ഗൗരവമേറിയ പ്രശ്‌നങ്ങള്‍ നേരിട്ട മലയാളം വിക്കിസംരംഭത്തിന്‌ 2004 വരെ കാര്യമായ പുരോഗതി സാധ്യമായില്ല. രണ്ടുവര്‍ഷമെടുത്തു മലയാളം വിക്കിയില്‍ ആദ്യ നൂറ്‌ ലേഖനങ്ങള്‍ തികയാന്‍.
എന്നാല്‍, 2004 മധ്യത്തോടെ മലയാളം കമ്പ്യൂട്ടിങ്‌ രംഗത്തുണ്ടായ മുന്നേറ്റം വിക്കി സംരംഭത്തിനും തുണയായി. മലയാളഭാഷയില്‍ യുണീകോഡ്‌ എഴുത്ത്‌ സാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായത്‌ ഇക്കാലത്താണ്‌. മലയാളം ബ്ലോഗുകളും ഇക്കാലത്ത്‌ ഇന്റര്‍നെറ്റില്‍ സജീവമായി. ബ്ലോഗിങിലെ താത്‌പര്യം മൂലം കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പഠിച്ചവരില്‍ പലരും മലയാളം വിക്കിയിലേക്കും സംഭാവന നല്‍കിത്തുടങ്ങി
.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com