|
|
|
|
|
|
|
| News Dated : Tuesday, March 09, 2010 |
|
ആണവ കരാറില്‍ കാട്ടിയവാശി എവിടെ: പിണറായി |
| |
|
ആലപ്പുഴ: ആണവകരാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉണ്ടായിരുന്ന വാശി വനിതാ സംവരണ ബില്ലില്‍ കാണുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റു കക്ഷികളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആലപ്പുഴയില്‍ അദ്ദേഹം പറഞ്ഞു.ആണവ കരാറുമായി മുന്നോട്ടു പോകുമെന്ന വാശി ആയിരുന്നു സര്‍ക്കാരിന്. അന്ന് കടുത്ത ബഹളത്തിന് പാര്‍ലമെന്റ് സാക്ഷിയായി. എന്നാല്‍ സര്‍ക്കാര്‍ അവഗണിച്ചു. വനിതാബില്‍ പാസാക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പിന്നോട്ട് പോകുകയാണ്. ഈ നിലപാട് വഞ്ചനാപരമാണ്. സര്‍ക്കാരിന് ഇച്ഛാശക്തി ഉണ്ടോ എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |