|
|
|
|
|
|
|
| News Dated : Tuesday, March 09, 2010 |
|
ഏഴ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു |
| |
|
ന്യൂഡല്‍ഹി: വനിതാ സംബരണ ബില്‍ അവതരണവുമായി ബന്ധപ്പെട്ട് രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തിയ ഏഴ് എം.പിമാരെ ചെയര്‍മാന്‍ ഹമീദ് അന്‍സാരി സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിച്ചു.കമാല്‍ അക്തര്‍, വീര്‍ബല്‍ സിങ് യാദവ്, സുഭാഷ് യാദവ്, നന്ദകിഷോര്‍ യാദവ്, അന്‍വര്‍ ആലംഖാന്‍, ഇജ്ജാസ് അലി, സാബിര്‍ അലി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലാവധി തീരുംവരെയാണ് സസ്‌പെന്‍ഷന്‍. വനിതാ ബില്‍ വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. രാവിലെ ചിലി ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക് രാജ്യസഭ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നിവയിലെ അംഗങ്ങള്‍ ബഹളം തുടങ്ങി.ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സഭാ നടപടികള്‍ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ രണ്ടു മണിവരെ നടപടികള്‍ നിര്‍ത്തിവച്ചതായി ചെയര്‍മാന്‍ ഹമീദ് അന്‍സാരി അറിയിച്ചു.വനിതാ ബില്‍ വിഷയത്തില്‍ ബഹളംമൂലം രാജ്യസഭാ നടപടികള്‍ തിങ്കളാഴ്ച ആറു തവണ തടസപ്പെട്ടിരുന്നു. വൈകീട്ട് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബഹളംമൂലം വോട്ടെടുപ്പ് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ രാവിലെ നടത്തിയ തിരക്കിട്ട ശ്രമങ്ങള്‍ ഫലം കണ്ടില്ല. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |