Flash News :
English Edition
 
പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു
ന്യൂഡല്‍ഹി: വനിതസംവരണ ബില്ലിനെ ചൊല്ലി രാജ്യസഭയും ലോക്‌സഭയും സ്‌തംഭിച്ചതോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന്‌ വൈകിട്ട്‌ സര്‍വകക്ഷി യോഗം ചേരാനാണ്‌ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട്‌ നാളത്തേയ്‌ക്ക്‌ മാറ്റുകയായിരുന്നു. ഇത്‌ സംബന്ധിച്ചുള്ള അറിയിപ്പ്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ പുറപ്പെടുവിച്ചു. ഇതോടെ ബില്‍ ഇന്ന്‌ വോട്ടിനിട്ട്‌ പാസാക്കാനുള്ള സാധ്യത മങ്ങി.നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക്‌ 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ചരിത്രപ്രധാനമായ വനിതാസംവരണ ബില്‍ നിയമമന്ത്രി വീരപ്പ മൊയ്‌ലിയാണ്‌ സഭയില്‍ അവതരിപ്പിച്ചത്‌. ഇതേതുടര്‍ന്ന്‌ സഭയില്‍ ചര്‍ച്ച ആരംഭിച്ചെങ്കിലും എസ്‌.പി, ആര്‍.ജെ.ഡി അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന്‌ സഭാനടപടികള്‍ നിര്‍ത്തിവച്ചു. ഇതിനിടെ പാര്‍ലമെന്റിനുള്ളില്‍ ആര്‍.ജെ.ഡി അംഗങ്ങള്‍ പ്രകടനം നടത്തി.ലോക്‌സഭയിലും എസ്‌.പി, ആര്‍.ജെ.ഡി അംഗങ്ങള്‍ ബില്ലിനെതിരേ ബഹളം സൃഷ്‌ടിച്ചു. ഇതേതുടര്‍ന്ന്‌ ഒരു തവണ ലോക്‌സഭയും നിര്‍ത്തിവച്ചു.രാജ്യസഭയില്‍ ഇതുവരെ 172 അംഗങ്ങളുടെ പിന്തുണ ഉറപ്പായിട്ടുണെ്‌ടന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ഇപ്പോഴുള്ള 12 ഒഴിവുകള്‍ കുറച്ച്‌ ബാക്കി 233 പേരും ഹാജരായാല്‍ 156 പേരുടെയെങ്കിലും പിന്തുണ വേണം ബില്ല്‌ പാസാകാന്‍. എതിര്‍പ്പുമായി രംഗത്തുള്ള ലാലു പ്രസാദ്‌ യാദവിന്റെ ആര്‍ജെഡി ബില്ലിനെതിരേ വോട്ടു ചെയ്യാന്‍ വിപ്പ്‌ പുറപ്പെടുവിച്ചു.എന്നാല്‍ എതിര്‍പ്പുമായി നിലയുറപ്പിച്ച ജനതാദള്‍-യുവില്‍ ഭിന്നത പൊട്ടിപ്പുറപ്പെട്ടിട്ടുണ്‌ട്‌. ബില്ല്‌ അംഗീകരിക്കാനാവില്ലെന്ന്‌ ജനതാദള്‍-യു നേതാവ്‌ ശരത്‌ യാദവ്‌ പ്രസ്‌താവിച്ചതിനിടെതന്നെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ബില്ലിനെ അനുകൂലിച്ച്‌ രംഗത്തെത്തി. എതിര്‍ക്കുന്നവരിലെ പ്രധാന കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി, നിര്‍ദിഷ്‌ട ബില്ല്‌ ന്യൂനപക്ഷ വിരുദ്ധമാണെന്നും ഭേദഗതി കൊണ്‌ടുവരണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ വനിതാബില്ല്‌ അവതരിപ്പിക്കാനുള്ള ശ്രമത്തെ സമാജ്‌വാദി പാര്‍ട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.കോണ്‍ഗ്രസ്‌, ബിജെപി പാര്‍ട്ടികള്‍ മാത്രമല്ല കൂട്ടുകക്ഷികളും ഇടതുപാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ച്‌ വോട്ടുചെയ്യാന്‍ വിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്‌ട്‌. .
 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com