|
|
|
|
|
|
|
| News Dated : Monday, March 08, 2010 |
|
വനിതാബില്‍ അവതരിപ്പിച്ചു; വോട്ടെടുപ്പ് ആറുമണിക്ക് |
| |
|
ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി - ആര്‍ജെഡി അംഗങ്ങളുടെ ബഹളത്തിനിടെ വനിതാ സംവരണ ബില്ല് അവതരിപ്പിച്ചു. ബഹളത്തെതുടര്‍ന്ന് ചര്‍ച്ച നടത്താനാവാതെ സഭ മൂന്നുമണിവരെ പിരിഞ്ഞു. വൈകീട്ട് ആറിന് ബില്‍ വോട്ടിനിടും. രണ്ടുമണിക്ക് സഭചേര്‍ന്ന് പത്തുമിനുട്ടിനുള്ളില്‍ ഇരുപതോളം അംഗങ്ങള്‍ രണ്ടാംതവണയും ബഹളം വെക്കുകയായിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ മുഹമ്മദ് ഹമീദ് അന്‍സാരിയുടെ മേശപ്പുറത്തുണ്ടായിരുന്ന ബില്ലിന്റെ കോപ്പി ബഹളത്തിനിടെ കീറി. അദ്ദേഹത്തിന്റെ മൈക്ക് ബഹളം വെച്ച അംഗങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് സഭ മൂന്നുമണിവരെ നിര്‍ത്തിവെച്ചത്.ദളിത് സംവരണം സംബന്ധിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബില്‍ അവതരണത്തിന് മുന്‍പ് ബഹളംതുടങ്ങിയത്. രാവിലെ 11 ന് സഭ ചേര്‍ന്നയുടന്‍ ചെയര്‍മാന്‍ ഹമീദ് അന്‍സാരി അന്താരാഷ്ട്ര വനിതാദിന സന്ദേശം സഭയില്‍ വായിച്ചു. നിയമ നിര്‍മ്മാണത്തില്‍ വിനതകള്‍ക്കും പ്രാതിനിധ്യം ലഭിക്കണമെന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനു തൊട്ടുപിന്നാലെയാണ് കമാല്‍ അക്തറിന്റെ നേതൃത്വത്തില്‍ എസ്.പി.അംഗങ്ങള്‍ ബഹളം തുടങ്ങിയത്.ന്യൂനപക്ഷ സംവരണം സംബന്ധിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് ബില്‍ അവതരണത്തിന് മുന്‍പ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. നോട്ടീസ് നല്‍കാത്തതിനാല്‍ ഈ ആവശ്യം ഹമീദ് അന്‍സാരി നിരസിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം തുടങ്ങിയതോടെ സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു. എസ്.പി, ബി.എസ്.പി, ആര്‍.ജെ.ഡി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോകസഭാ നടപടികളും തടസപ്പെട്ടു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |