|
|
|
|
|
|
|
| News Dated : Monday, March 08, 2010 |
|
ഷൂട്ടിംഗ് സൈറ്റില്‍ തിലകന്‍ സത്യഗ്രഹം തുടങ്ങി |
| |
|
ആലപ്പുഴ:ഡാം- 999 എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് നഷ്ടം പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് തിലകന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സൈറ്റില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം തുടങ്ങി. തനിക്ക് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സത്യാഗ്രഹം അവസാനിപ്പിക്കില്ലെന്നും തന്നെ ഇവിടെ നിന്നും മാറ്റണമെങ്കില്‍ കൊല്ലേണ്‌ടിവരുമെന്നും തിലകന്‍ പറഞ്ഞു.ഇന്ന് രാവിലെ 10- ന് സിപിഐയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സമിതി തിലകന് മുഹമ്മയില്‍ സ്വീകരണം നല്‍കിയിരുന്നു. മുഹമ്മ വള്ളക്കടവ് ജംഗ്‌ഷനില്‍ നല്‍കിയ സ്വീകരണത്തിനു മറുപടിയായി നഷ്ടപരിഹാരം നല്‍കാതെ താന്‍ ഇവിടെ നിന്ന് പോകില്ലെന്ന് തിലകന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന മുഹമ്മ കോവിലകം റിസോര്‍ട്ടിലേക്ക് തിലകനും പ്രദേശിക സിപിഐ നേതാക്കളും പുറത്തു നിന്നെത്തിയ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രകടനമായി നീങ്ങുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ മുഹമ്മ ജംഗ്‌ഷനില്‍ പോലീസ് തടഞ്ഞു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |