|
|
|
|
|
|
|
| News Dated : Monday, March 08, 2010 |
|
രാജ്യസഭാ സീറ്റ് ആന്റണിക്ക് |
| |
|
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസും മുസ്‌ലിം ലീഗും സമവായത്തിലെത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് ലീഗ് പിന്മാറി. രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ധാരണയായെന്ന് ചര്‍ച്ചയ്ക്കുശേഷം നേതാക്കള്‍ പറഞ്ഞു.എ.കെ.ആന്റണി രാജ്യസഭയില്‍ തുടരേണ്ടതിനാല്‍ ആവശ്യത്തില്‍നിന്ന് പിന്മാറണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ ലീഗിനോട് ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇനി ഒഴിവു വരുന്ന അവസരത്തില്‍ ലീഗിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. പിന്നീട് നേതാക്കള്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുമായും കൂടിക്കാഴ്ച നടത്തി.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.മാണി സോണിയാഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മൊഹ്‌സിന കിദ്വായിക്കും ഫാക്‌സ് സന്ദേശം അയച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രശ്‌നം പരിക്കാന്‍ മുതിര്‍ന്ന നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് കെ.എം മാണി അടക്കമുളള നേതാക്കളുമായി തിരുവനന്തപുരത്ത് എത്തി ചര്‍ച്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |