Flash News :
English Edition
 
ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു

കൊടുങ്ങല്ലൂര്‍: മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല അഞ്ചപ്പാലം സെയ്‌താരകത്ത്‌ പരേതനായ അലി സാഹിബിന്റെ മകന്‍ മുഹമ്മദ്‌ ഷാ(48) ആണ്‌ മരിച്ചത്‌. എറണാകുളം തേവരയില്‍ ഇന്നലെ വൈകിട്ട്‌ കാര്‍ റോഡരികില്‍ പാര്‍ക്കു ചെയ്‌ത്‌ പുറത്തേക്കിറങ്ങുമ്പോള്‍ അമിതവേഗതയിലെത്തിയ മറ്റൊരു കാര്‍ മുഹമ്മദ്‌ ഷായെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു.ഒപ്പമുണ്‌ടായിരുന്ന ഭാര്യ നുസൈബ(42)ക്കും പരിക്കേറ്റു. ഇരുവരെയും ഉടന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ്‌ ഷാ ഇന്നു പുലര്‍ച്ചെ മരിച്ചു.മറ്റു മക്കള്‍: നഫല്‍ഷാ, നഹല്‍ഷാ. ചേരമാന്‍ ജുമാ മസ്‌ജിദ്‌ മഹല്ല്‌ സെക്രട്ടറി, എസ്‌.എ അബ്ദുള്‍ ഖയ്യൂമിന്റെ സഹോദരനായാ ഷാ വി.കെ എസ്‌ പുരം കൊച്ചിന്‍ സ്റ്റീല്‍സിന്റെ ഉടമയാണ്‌

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com