Flash News :
English Edition
 
പാകിസ്താനില്‍ സ്‌ഫോടനം: എട്ട് മരണം

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ പോരാളിയാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസിനെ ഉദ്ധരിച്ച് ജിയോ ടി.വി റിപ്പോര്‍ട്ടു ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഓഫീസിന് സമീപമാണ് സ്‌ഫോടനം നടന്നത്. സമീപത്തെ പോലീസ് സ്‌റ്റേഷന്‍, മത പഠനകേന്ദ്രം എന്നിവ ഭാഗികമായി തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്നാണ് പരിക്കേറ്റവരെ രക്ഷപെടുത്തിയത്.പരിക്കേറ്റവരെ ലാഹോറിലെ ജിന്ന ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്താനിലെ പ്രധാന നഗരമായ ലാഹോറില്‍ കഴിഞ്ഞ വര്‍ഷം നടന്ന ആറു സ്‌ഫോടനങ്ങളില്‍ 110 പേര്‍ മരിച്ചിരുന്നു

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com