Flash News :
English Edition
 
വനിതാ ബില്ല്‌ ഇന്ന്‌ രാജ്യസഭയില്‍

ന്യൂഡല്‍ഹി: നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക്‌ 33 ശതമാനം സംവരണം ഉറപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ല്‌ രാജ്യസഭയില്‍ ഇന്ന്‌ അവതരിപ്പിക്കും.രാജ്യസഭയില്‍ ഇതുവരെ 172 അംഗങ്ങളുടെ പിന്തുണ ഉറപ്പായിട്ടുണെ്‌ടന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ഇപ്പോഴുള്ള 12 ഒഴിവുകള്‍ കുറച്ച്‌ ബാക്കി 233 പേരും ഹാജരായാല്‍ 156 പേരുടെയെങ്കിലും പിന്തുണ വേണം ബില്ല്‌ പാസാകാന്‍. കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലിയാണ്‌ ബില്ല്‌ അവതരിപ്പിക്കുക. ബില്ലവതരണത്തിനിടെ രാജ്യസഭ കലുഷിതമാകുമെന്നാണ്‌ കരുതുന്നത്‌. ബഹളത്തിനിടെ ഇന്നുതന്നെ ബില്ല്‌ വോട്ടിനിട്ട്‌ പാസാക്കാമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.ബില്ല്‌ അംഗീകരിക്കാനാവില്ലെന്ന്‌ ജനതാദള്‍-യു നേതാവ്‌ ശരത്‌ യാദവ്‌ പ്രസ്‌താവിച്ചതിനിടെതന്നെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ബില്ലിനെ അനുകൂലിച്ച്‌ രംഗത്തെത്തി. എതിര്‍ക്കുന്നവരിലെ പ്രധാന കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി, നിര്‍ദിഷ്‌ട ബില്ല്‌ ന്യൂനപക്ഷ വിരുദ്ധമാണെന്നും ഭേദഗതി കൊണ്‌ടുവരണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ വനിതാബില്ല്‌ അവതരിപ്പിക്കാനുള്ള ശ്രമത്തെ സമാജ്‌വാദി പാര്‍ട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.കോണ്‍ഗ്രസ്‌, ബിജെപി പാര്‍ട്ടികള്‍ മാത്രമല്ല കൂട്ടുകക്ഷികളും ഇടതുപാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ച്‌ വോട്ടുചെയ്യാന്‍ വിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്‌ട്‌. ലോക്‌സഭയില്‍ ബില്ലിന്‌ 410 പേരുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്‌ട്‌. കഴിഞ്ഞ ദിവസം, സ്‌്‌ത്രീശാക്തീകരണത്തില്‍ വഴിത്തിരിവാകും വനിതാ സംവരണമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ അഭിപ്രായപ്പെട്ടിരുന്നു. വനിതകളുടെ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനമാണ്‌ യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യം.വനിതാ സംവരണ ബില്ല്‌ ഇന്ന്‌ രാജ്യസഭയില്‍ പാസാക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ശ്രമത്തിനു പൂര്‍ണ പിന്തുണ നല്‍കുമെന്നു ദേശീയ വ നിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. ഗിരിജാ വ്യാസ്‌ എംപി പറഞ്ഞി രുന്നു. എന്നാല്‍, വനിതാ സംവരണം പാസാക്കുന്നതിന്റെ നേട്ടം കോണ്‍ഗ്രസ്‌ മാത്രം സ്വന്തമാക്കുന്നത്‌ ശരിയല്ലെന്ന നിലപാടിലാണ്‌ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com