Flash News :
English Edition
 
സര്‍ക്കാരിനെ 2050 നകം അട്ടിമറിക്കും: മാവോവാദികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാരിനെ 2050 നകം അട്ടിമറിക്കുമെന്ന് മാവോവാദി നേതാവ് കിഷന്‍ജി പറഞ്ഞു. വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ സഹായം മാവോവാദികള്‍ക്ക് ലഭിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. തങ്ങള്‍ക്ക് ഒരു സൈനിക ഉദ്യോഗസ്ഥന്റെയും സഹായം ആവശ്യമില്ലെന്ന് കിഷന്‍ജി രഹസ്യ കേന്ദ്രത്തില്‍നിന്ന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് മാവോവാദികളുടെ ലക്ഷ്യമെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മാവോവാദി നേതാവ് പ്രസ്താവനയുമായി രംഗത്തെത്തിയത്. ജി.കെ.പിള്ള പറഞ്ഞ സമയ പരിധിയ്ക്ക് മുന്‍പ് ഈ ലക്ഷ്യം നേടുമെന്ന് കിഷന്‍ജി പറഞ്ഞു.എങ്ങനെയാണ് പോരാട്ടം നടത്തേണ്ടതെന്ന് മാവോവാദികള്‍ക്ക് അറിയാം. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിന്ന് തങ്ങള്‍ സജ്ജരാണ്. ആഭ്യന്തരമന്ത്രി പി.ചിദംബരം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും മാവോവാദി നേതാവ് ആരോപിച്ചു.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com