|
|
|
|
|
|
|
| News Dated : Sunday, March 07, 2010 |
|
രാജ്യസഭാസീറ്റ്: തീരുമാനം നാളെയെന്ന് ചെന്നിത്തല |
| |
|
കൊച്ചി: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കും.രാജ്യസഭാ സീറ്റ് വിഷയത്തില്‍ യു.ഡി.എഫില്‍ ഭിന്നതയില്ല. എല്ലാ ഘടകകക്ഷികളോടും മാന്യമായ സമീപനമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. വിഷയം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ താനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയ്ക്ക് പോകുന്നുണ്ട്. തിങ്കളാഴ്ച അന്തിമ തീരുമാനം ഉണ്ടാകും. മുസ്ലീം ലീഗുമായി ധാരണ ഉണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |