Flash News :
English Edition
 
വനിതാ ബില്‍ പാസാകുമെന്ന് പ്രതീക്ഷ: വീരപ്പ മൊയ്‌ലി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യാനുള്ള ഭരണഘടനാഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. സ്ത്രീകളുടെ വികസനത്തിന് ബില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ബില്‍ പാസ്സാക്കുന്നതിന് പതിനാലാം ലോക്‌സഭയുടെ അവസാനനാളുകളില്‍ ഒരു ശ്രമം യു.പി.എ. സര്‍ക്കാര്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വനിതാ സംവരണ ബില്ലിനെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പിന്തുണയ്ക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ബില്ലിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടികള്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ് നന്ദി അറിയിച്ചു.കോണ്‍ഗ്രസ്, ബി.ജെ.പി., ജനതാദള്‍(യു), ഇടതു പാര്‍ട്ടികള്‍, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികളാണ് ബില്ലിനെ പിന്തുണച്ചിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും ആര്‍.ജെ.ഡി.യുമാണ് ബില്ലിനെ ഇപ്പോഴത്തെ രൂപത്തില്‍ എതിര്‍ക്കുന്നത്. വനിതാ സംവരണത്തിനുള്ളില്‍ പട്ടികജാതി, പട്ടികവര്‍ഗ, മറ്റുപിന്നാക്ക വിഭാഗങ്ങള്‍ക്ക് വീണ്ടും സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം.ബില്ലിനെ എതിര്‍ക്കുന്ന ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിനെ ചില വനിതാസംഘടനാ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലാലുവിന്റെ പാര്‍ട്ടി നേടിയ നാലു സീറ്റുകള്‍ പോലും നഷ്ടപ്പെടുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com