|
|
|
|
|
|
|
| News Dated : Saturday, March 06, 2010 |
|
ഇരട്ട സ്‌ഫോടനം നസീര്‍ കുറ്റമേറ്റു |
| |
|
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനത്തിന് സ്‌ഫോടകവസ്‌തുക്കള്‍ ശേഖരിച്ചത് കൊച്ചിയില്‍ നിന്നാണെന്ന് എന്‍.ഐ.എ കണ്ടെത്തി. കേസില്‍ മുഖ്യപ്രതി ലഷ്‌കറെ തയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിന് സ്‌ഫോടക വസ്‌തുക്കള്‍ നല്‍കിയെന്ന് സംശയിക്കുന്ന ആളെ എന്‍.ഐ.എ ചോദ്യം ചെയ്യും. സംഭവുമായി കിഴക്കമ്പലത്തെ ഒരു വീട്ടില്‍ പോലീസ് റെയ്‌ഡു നടത്തി.അതേസമയം നസീറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു. നസീറിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തു. മാറാട് സംഭവത്തിന്റെ പ്രതികാരമായാണു കോഴിക്കോട് സ്‌ഫോടനം നടത്തിയതെന്ന് നസീര്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്‌ഥരുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സ്‌ഫോടക വസ്‌തു നല്‍കിയതു കൊച്ചി സ്വദേശിയാണെന്നും നസീര്‍ പറഞ്ഞു. സ്‌ഫോടനം ആസൂത്രണം ചെയ്‌തതും ബോംബ് സ്‌ഥാപിച്ചതും താന്‍ തന്നെയാണെന്നും നസീര്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്നാണ് റെയ്‌ഡ്.കോഴിക്കോട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നസീറുമായി എന്‍.ഐ്‌എ കോഴിക്കോടും കണ്ണൂരും നടത്തിവന്ന തെളിവെടുപ്പുകള്‍ അവസാനിച്ചു. 2006 മാര്‍ച്ചിലാണു നഗരത്തിലെ കെ.എസ്.ആര്‍.ടി.സി, മൊഫ്യൂസില്‍ ബസ് സ്‌റ്റാന്‍ഡുകളിലായി സ്‌ഫോടനങ്ങള്‍ നടന്നത് |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |