Flash News :
English Edition
 
കപ്പല്‍ റാഞ്ചല്‍:സന്ദേശം തെറ്റ്‌

കൊച്ചി: ലക്ഷദ്വീപിന്‌ സമീപം ചരക്ക്‌ കപ്പല്‍ കടല്‍കൊള്ളക്കാര്‍ ആക്രമിച്ചു എന്ന വാര്‍ത്ത തെറ്റായ സന്ദേര്‍ശമായിരുന്നുവെന്നും ഇതേത്തുടര്‍ന്ന്‌ അക്രമികളെ തുരത്താനായി പോയ ഇന്ത്യന്‍ കോസ്റ്റ്‌ ഗാര്‍ഡ്‌ സംഘം മടങ്ങിയെന്നും കോസ്റ്റ്‌ ഗാര്‍ഡ്‌ അധികൃതര്‍ അറിയിച്ചു. ഉക്രൈനില്‍ നിന്ന്‌ ചരക്കുമായി പോകുകയായിരുന്നു കപ്പല്‍. ചരക്ക്‌ കപ്പലിലെ കപ്പിത്താന്‍ അറിയിച്ചതനുസരിച്ചാണ്‌ ഇന്ത്യന്‍ നാവികരും കോസ്റ്റ്‌ ഗാര്‍ഡും ലക്ഷദ്വീപിന്‌ സമീപത്തേക്ക്‌ പോയത്‌. മത്സ്യബന്ധന ബോട്ടുകളെക്കണ്‌ട്‌ ചരക്ക്‌ കപ്പലിലെ കപ്പിത്താന്‌ തെറ്റിദ്ധാരണയുണ്‌ടായതാകാമെന്നും അല്ലെങ്കില്‍ ഇന്ത്യന്‍ നാവികരും തീരസംരക്ഷ സേനയും എത്തുന്നതറിഞ്ഞ്‌ അക്രമികള്‍ പിന്‍മാറിയതാകാമെന്നും കോസ്റ്റ്‌ഗാര്‍ഡ്‌ അധികൃതര്‍ പറഞ്ഞു. എങ്കിലും ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കഴിയുന്നതുവരെ കപ്പലിന്‌ സംരക്ഷണം കൊടുക്കാന്‍ നാവികസേന തീരുമാനിച്ചിട്ടുണ്‌ട്‌. ഐഎന്‍എസ്‌ സുജാത ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതുവരെ ചരക്ക്‌കപ്പലിനെ അനുഗമിക്കും

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com