Flash News :
English Edition
 
ഇടതില്‍ നിന്നും രണ്‌ട്‌ എംഎല്‍എമാര്‍ ലീഗിലേക്ക്‌;കുഞ്ഞാലിക്കുട്ടി

കോഴിക്കോട്‌: ഇടതുപാളയം വിട്ട്‌ എംഎല്‍എമാരടക്കമുള്ള നേതാക്കള്‍ ലീഗിലെത്തുമെന്ന്‌ മുസ്‌്‌ലീംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ രണ്‌ട്‌ എംഎല്‍എമാരുടെ കാര്യത്തില്‍ ഏതാണ്‌ട്‌ തീരുമാനമായെന്നും മൂന്നാമതൊരാളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.എംഎല്‍എംമാരും മുന്‍ എംപിമാരും മതസംഘടനാ നേതാക്കളുമടക്കം കൂടുതല്‍ പേര്‍ വൈകാതെ ലീഗിലെത്തും .എന്നാല്‍ ലീഗിലേക്ക്‌ വരാനിരിക്കുന്ന നേതാക്കളുടെ പേര്‌ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.ഇടതുമായി സമരസപ്പെട്ടുപോകാനാകാതെ അസംതൃപ്‌തരായവരുടെ എണ്ണം ഏറെയുണ്‌ട്‌. നിലവില്‍ അവര്‍ക്കെപ്പം നില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍, വര്‍ഷങ്ങളായി വോട്ട്‌ ചെയ്‌തുവരുന്ന മതസംഘടനകള്‍, വ്യക്തികള്‍ ഇങ്ങനെ ധാരാളം പേര്‍. ഇവരെയൊക്കെ ഉള്‍ക്കൊള്ളാന്‍ ലീഗും ഒപ്പം പോഷകസംഘടനകളായ കര്‍ഷകസംഘം, എസ്‌.ടി.യു, പ്രവാസി ലീഗ്‌, ലോയേഴ്‌സ്‌ ഫോറം എന്നിവയും സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com