|
|
|
|
|
|
|
| News Dated : Saturday, March 06, 2010 |
|
രാജ്യസഭാസീറ്റ്: ഇടതില്‍ തര്‍ക്കം മുറുകുന്നു |
| |
|
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി ഇടതു മുന്നണിയിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാവുന്നു. സീറ്റിനു വേണ്‌ടി ആര്‍.എസ്.പി ശക്തമായ നിലപാടുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ മുന്നണിയിലെ പ്രശനങ്ങള്‍ രൂക്ഷമാവും.രാജ്യസഭയിലേയ്‌ക്ക് ഇടതു മുന്നണിക്ക് വിജയിക്കാവുന്ന രണ്‌ടു സീറ്റില്‍ ഒന്ന് തങ്ങള്‍ക്കു വേണമെന്നാണ് ആര്‍.എസ്.പിയുടെ ആവശ്യം. ഇക്കാര്യം അവര്‍ സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്‌ട്. എന്നാല്‍ രണ്‌ടു സീറ്റിലും മത്സരിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമെന്ന നിലപാടിലാണ്.തങ്ങള്‍ക്ക് കഴിഞ്ഞ തവണ സീറ്റ് ലഭിച്ചില്ലെന്നും അക്കാരണത്താല്‍ ഇക്കുറി നിര്‍ബന്ധമായും സീറ്റ് വേണമെന്നുമാണ് ആര്‍.എസ്.പി നേതൃത്വത്തിന്റെ ആവശ്യം. കൊല്ലം ലോക്‌സഭാ സീറ്റ് പോലും സി.പി.എം ഏറ്റെടുത്തു. ഇത്രത്തോളം വിട്ടുവീഴ്‌ച ചെയ്‌ത സാഹചര്യത്തില്‍ ഇപ്പോഴത്തെ രാജ്യസഭാ സീറ്റിന് അര്‍ഹതയുണെ്‌ടന്നാണ് ആര്‍.എസ്.പിയുടെ വാദം.
|
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |