|
|
|
|
|
|
|
| News Dated : Saturday, March 06, 2010 |
|
മാവോയിസ്റ്റ് വേട്ട നിര്‍ത്തണം: അരുന്ധതിറോയ് |
| |
|
ന്യൂഡല്‍ഹി : ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ രാജ്യത്ത് നടക്കുന്ന മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന് പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ് ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പട്ടാളത്തെ ഉപയോഗിക്കുന്ന രീതി പുതുമയുള്ള കാര്യമല്ല. മാവോവാദികളെ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരിന് രാഷ്ട്രീയലക്ഷ്യമാണുള്ളതെന്നും എന്നാല്‍ ഇതിനനുസരിച്ച് അവര്‍ ശക്തിപ്രാപിക്കുകയേ ഉള്ളൂവെന്നും അരുന്ധതി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആദിവാസികളുടേയും പട്ടിണിക്കാരായ ഗ്രാമീണരുടേയും പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് മാവോയിസമാണെങ്കില്‍ ഞാനും മാവോയിസ്റ്റാണ്-അരുന്ധതി വ്യക്തമാക്കി.കര്‍ണാടക, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ എന്നിവിടങ്ങളിലെല്ലാം ഇതാണ് നടക്കുന്നത്. എന്താണ് മാവോയിസമെന്നോ ആരാണ് മാവോവാദികളെന്നോ സര്‍ക്കാര്‍ നിര്‍വചിക്കണമെന്നും അരുന്ധതി റോയ് ആവശ്യപ്പെട്ടു |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |