Flash News :
English Edition
 
.ടി-ടൂറിസം മേഖലയ്ക്ക് 412 കോടി

തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി രണ്ടുഘട്ടമായി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചു. ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഐ.ടി-ടൂറിസം മേഖലയ്ക്ക് 412 കോടി വകയിരുത്തി.ഐ.ടി മേഖലയുടെ വികസനത്തിന് 412 കോടിയുടെ അടങ്കല്‍. ഐ.ടി.വിഹിതം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 77 ശതമാനം വര്‍ധിപ്പിച്ചു,. ഐ.ടി.മിഷന് 29 കോടി അനുവദിച്ചുസംസ്ഥാന ബജറ്റില്‍ ഹരിതപദ്ധതികള്‍ക്കും സാമൂഹികസുരക്ഷാപദ്ധതികള്‍ക്കും ഒന്നുപോലെ പ്രാധാന്യം. ഗ്രീന്‍ഫണ്ടിന് ആയിരംകോടി രൂപയാണ് ധനകാര്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് പത്തുകോടി മരം നടാനും പദ്ധതിയുണ്ട്. എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് രണ്ടുരൂപയ്ക്ക് അരിനല്‍കും. ഇതിന് 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.അഞ്ചുവര്‍ഷം കൊണ്ട് ഗ്രീന്‍ഫണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ അണക്കെട്ടുകളിലെ മണലും ചെളിയും നീക്കംചെയ്യുന്നതില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 800 കോടി രൂപയില്‍ 25 ശതമാനം ഈ ഫണ്ടിനായി ഉപയോഗിക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് രണ്ടരകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുനരുപയോഗം ചെയ്യപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് വിലകുറയും.മൈക്രോവൈദ്യുത പദ്ധതികള്‍ക്ക് അഞ്ചുകോടി നീക്കി വെച്ചിട്ടുണ്ട് ബജറ്റില്‍. വനം-വന്യജീവി സംരക്ഷണത്തിന് 63 കോടി നീക്കിവെച്ചപ്പോള്‍, കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നവര്‍ക്ക് ഗ്രാന്‍ഡ് നല്‍കാനും നിര്‍ദേശമുണ്ട്. ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രത്യേക തുകയും വകയിരുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷംകൊണ്ട് 10 കോടി മരം നടാനും പദ്ധതിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കത്തിടപാടുകള്‍ ഇ-മെയില്‍ വഴിയാക്കുമെന്ന് ബജറ്റില്‍ പറഞ്ഞു. അതുവഴി കടലാസിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയും.
പരമ്പരാഗത തൊഴില്‍ മേഖലകള്‍, സ്ത്രീകള്‍, ദുര്‍ബലവിഭാഗങ്ങള്‍ എന്നിവയുടെയൊക്കെ ക്ഷേമം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് ജൂണ്‍ ഒന്നു മുതലാണ് രണ്ടു രൂപാ നിരക്കില്‍ അരി നല്‍കിത്തുടങ്ങുക. ഇങ്ങനെ അരി ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. ക്ഷേമപെന്‍ഷന്‍ 300 രൂപയാക്കി വര്‍ധിപ്പിച്ചു. വനിതാക്ഷേമത്തിന് 620 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. വിദ്യാര്‍ഥിനികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്തും. സ്ത്രീകളുടെ സുരക്ഷയ്ക്ക് ആസ്​പത്രികളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.
കുടുംബശ്രീക്ക് 40 കോടി സഹായം പ്രഖ്യാപിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് നാല് ശതമാനം നിരക്കില്‍ വായ്പയും ലഭ്യമാക്കും. നവ പാര്‍പ്പിട പദ്ധതിക്ക് 15 കോടി വകയിരുത്തിയിട്ടുണ്ട്. ചേരികളുടെ പുനരുദ്ധാരണത്തിന് 120 കോടി ചെലവിടും. പാചകത്തൊഴിലാളികളുടെ കുറഞ്ഞ കൂലി 150 രൂപയാക്കി.
അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടും വൈദ്യുതിയും നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 50 കോടി വകയിരുത്തി. വൈറ്റില മൊബിലിറ്റി ടെര്‍മിനലിന് അഞ്ചു കോടി രൂപ. കൊച്ചിയിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ 2012-ല്‍ പ്രവര്‍ത്തനം തുടങ്ങും.റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് 200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തുറമുഖ നവീകരണത്തിന് 121 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂര്‍ വിമാനത്താവളത്തിന് ആയിരം കോടി നീക്കിവെയ്ക്കും. അതിനായി സിയാല്‍ മാതൃകയില്‍ രൂപീകരിക്കുന്ന കമ്പനിയില്‍ സര്‍ക്കാരിന്റെ 26 ശതമാനം ഓഹരിയായിരിക്കും.കേരള വാണിജ്യമിഷന്‍ രൂപീകരിക്കുമെന്നതാണ് ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനം. കൊച്ചി-കാസര്‍കോട് വ്യവസായ ഇടനാഴി സ്ഥാപിക്കും. കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നവീകരിക്കും. കൊച്ചി ജലഗതാഗതത്തിന് 40 ബോട്ടുകള്‍ പ്രഖ്യാപിച്ചു.വിഴിഞ്ഞം പദ്ധതിക്ക് 125 കോടി വര്‍ധിപ്പിച്ചു. കെ.എസ്.ടി.പി.പദ്ധിക്ക് 1600 കോടി വകയിരുത്തി. മലയോര ഹൈവെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. ദേശീയ ജലപാതാ നിര്‍മാണത്തിന് നൂറ് കോടി വകയിരുത്തി. ചമ്രവട്ടം റെഗുലേറ്ററി ബ്രിഡ്ജിന് 61 കോടി പ്രഖ്യാപിച്ചു.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com