Flash News :
English Edition
 
മഞ്ചേരിയില്‍ വന്‍ തീപിടുത്തം

മഞ്ചേരി: നഗരത്തില്‍ വന്‍ തീപിടിത്തം. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം. സെന്‍ട്രല്‍ ബസാറില്‍ പാണ്‌ടിക്കാട്‌ റോഡിലെ മഞ്ചേരി സ്വദേശികളായ മണപ്പാടന്‍ അബ്ദുള്‍ സത്താറിന്റെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്‌, നിവില്‍ ഇബ്രാഹിമിന്റെ ചോയ്‌സ്‌ വീഡിയോ, ബാബുവിന്റെ ആപ്പിള്‍ ഹോം അപ്ലയന്‍സസ്‌ എന്നീ കടകള്‍ പൂര്‍ണമായും കത്തിനശിച്ചു.ഇന്ന്‌ രാവിലെ ആറിനാണ്‌ തീപിടുത്തം. നിസ്‌കാരത്തിന്‌ പള്ളിയില്‍ പോകുന്നവരാണ്‌ ആദ്യം തീ ആളിക്കത്തുന്നത്‌ കണ്‌ടത്‌. ഉടന്‍ മഞ്ചേരി പോലീസും മലപ്പുറം അഗ്നിശമന സേനാവിഭാത്തിലും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്താന്‍ വൈകിയതിനാല്‍ പരിസരത്തുള്ള കടകളിലേക്കും തീ ആളിപ്പടരുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം പെരിന്തല്‍മണ്ണ, നിലമ്പൂര്‍ യൂണിറ്റുകളില്‍നിന്നും അഗ്‌്‌നിശമനസേനയെത്തിയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. ഇലക്ട്രിക്‌ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അഗ്‌്‌നിബാധക്ക്‌ കാരണമെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com