Flash News :
English Edition
 
പൊതുമേഖലയുടെ വികസനത്തിന് ഊന്നല്‍

തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലാക്കുമെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ടു ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. 120 കോടി മുടക്കി എട്ടു പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്ഥാപിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കും. ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഐ.ടി മേഖലയുടെ വികസനത്തിന് 412 കോടിയുടെ അടങ്കല്‍. നഗരമേഖലയിലെ തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി അനുവദിച്ചുസംസ്ഥാനത്ത് ഭൂമി രജിസ്‌ട്രേഷന്‍ ചെലവ് കുറയും. സംസ്ഥാന ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടിയുടെ സര്‍ച്ചാര്‍ജ് ഒഴിവാക്കിയതോടെയാണ് ഇത്. സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ പുതുക്കി. കോര്‍പറേഷന്‍ പരിധിയിലെ സ്റ്റാമ്പ് ഡ്യൂട്ടി 11 ശതമാനമായാണ് കുറച്ചത്. മുന്‍സിപ്പാലിറ്റിയിലേത് 10 ശതമാനമായും പഞ്ചായത്തുകളില്‍ 9 ശതമാനമായും കുറച്ചു.സര്‍ക്കാര്‍ ഭവന പദ്ധതികളുടെ സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കി.1500 സിസിക്ക് മുകളിലുള്ള കാറുകളുടെ നികുതി 8 ശതമാനമാക്കി. ഇതോടെ ആഢംബര കാറുകളുടെ വില കൂടും. മദ്യത്തിനും വില ഉയരും. അതേസമയം, ബിയര്‍, വൈന്‍ എന്നിവയുടെ വില കുറയും. റീസൈക്കിള്‍ ഉത്പന്നങ്ങള്‍ക്കും വില കുറയും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി പുതിയ കമ്പനി രൂപവത്കരിക്കും. ഇതില്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരിയുണ്ടാവും. വിഴിഞ്ഞം പദ്ധതിക്കായി 125 കോടി രൂപ വകയിരുത്തി. കെ.എസ്.ആര്‍.ടി.സിക്ക് 42 കോടി. കെ.എസ്.ആര്‍.ടി.സി 1000 ബസുകള്‍ പുറത്തിറക്കും.കശുവണ്ടി വ്യവസായത്തിന് 52 കോടി. കശുവണ്ടി സംഭരണത്തിന് 25 കോടി. നാളികേര വികസനത്തിന് 30 കോടി രൂപ. നാളികേര സംസ്‌കരണത്തിന് 10 കോടി രൂപ. കയര്‍ മേഖലയ്ക്ക് 82 കോടി രൂപ. കയര്‍ സഹകരണ സംഘങ്ങള്‍ക്ക് 10 കോടി രൂപയും വകയിരുത്തും.1,000 കോടി രൂപ ഹരിത പദ്ധതിക്കായി വകയിരുത്തി. 50,000 കോടി രൂപ ചെലവില്‍ അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്ക് അനുമതിയായതായി ധനമന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിനായി 10 കോടി നല്‍കും. ജലസേചന പദ്ധതികള്‍ക്കു 326 കോടിയും ഡയറിഫാമുകളുടെ വികസനത്തിന് 21 കോടിയും തീരദേശ കടാശ്വാസത്തിനായി 10 കോടിയും വകയിരുത്തി. കാര്‍ഷിക മേഖലയ്ക്കുളള പദ്ധതിയടങ്കല്‍ 622 കോടി രൂപയാക്കി. ഇതില്‍ 125 കോടി ഭക്ഷ്യസുരക്ഷയ്ക്കാണ്. കാര്‍ഷിക മേഖലയുടെ നവീകരണത്തിന് 51 കോടി. നെല്‍ക്കൃഷി വികസനത്തിനു സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com