|
|
|
|
|
|
|
| News Dated : Friday, March 05, 2010 |
|
നികുതി ഇളവുകള്‍ |
| |
|
തിരുവനന്തപുരം: സര്‍ജിക്കല്‍ ഗ്ലൗസിന് ഇളവ് അനുവദിച്ചു. പെട്രോളിയം ബിറ്റുമീന് ഇളവ് അനുവദിച്ചു. രുദ്രാക്ഷം, കുര്‍ബാന വസ്‌ത്രങ്ങള്‍. കൊന്ത തുടങ്ങിയ ആരാധാന വസ്‌തുക്കളെ നികതിയില്‍ നിന്ന് ഒഴിവാക്കി. ആയുര്‍വേദ പല്‍പ്പൊടിയുടെ നികുതി നാലു ശതമാനമാക്കി. നെയ്യുടെ നികുതി നാലുശതമാനമാക്കി. ഉണക്കമീന്‍, ചെമ്മീന്‍ വറുത്തത്, വേപ്പിലച്ചമ്മന്തി എന്നിവയുടെ നികുതി ഒഴിവാക്കി. വിലക്കയറ്റത്തിന്റെ പശ്‌ചാത്തലത്തില്‍ ഇറക്കുമതി ചെയ്‌ത പഞ്ചസാരയ്‌ക്ക് നികുതി ഇളവ് നല്‍കുന്നു. കോണ്‍ കര്‍ഷകരുടെ നികുതി പരിധി 15 ലക്ഷമാക്കി. സ്വര്‍ണ വ്യാപരികളില്‍ കോമ്പൗട്ടിംഗ് നികുതി വിവിധ തലങ്ങളിലാക്കി. ഇരട്ട നക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്കും മൂന്നു നക്ഷത്ര ഹോട്ടലുകള്‍ക്കും കോമ്പൗട്ടിംഗ് നികുതി ലളിതമാക്കി.സ്‌റ്റാമ്പ് ഡ്യൂട്ടിയില്‍ സര്‍ചാര്‍ജ് ഒഴിവാക്കി. കരാറുകളുടെ മുദ്രപത്രത്തിനുള്ള വില 90 രൂപയാക്കി. പട്ടികജാതി വിഭാഗക്കാര്‍ ഭവന നിര്‍മ്മാണത്തിനായി അഞ്ചു സെന്റില്‍ താഴെ ഭൂമി വാങ്ങൂമ്പോള്‍ സ്‌റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. രജിസ്‌ട്രേഷന്‍ ഫീസ് രണ്ടു ശതമാനമായി തുടരും. മഴവെള്ള സംഭരണി, ഊര്‍ജ സംഭരണ ശേഷിയുള്ളയുള്ള ഉപകരണങ്ങള്‍ എന്നിവയുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ കൈമാറ്റത്തില്‍ നികുതി ഇളവ് നല്‍കും.ചെറുകാറുകളുടെ നികുതി വര്‍ദ്ധിപ്പിക്കില്ല. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 1500 സിസിയില്‍ കുടുതല്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് എട്ടു ശതമാനം നികുതി. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |