|
|
|
|
|
|
|
| News Dated : Tuesday, February 09, 2010 |
|
ജമ്മുകശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് 17 സൈനികര്‍ മരിച്ചു |
| |
|
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗിനു സമീപം സൈനികപരിശീലനക്യാമ്പിലേക്ക് മഞ്ഞുമലയിടിഞ്ഞ് ഓഫീസറടക്കം 17 സൈനികര്‍ മരിച്ചു. മഞ്ഞിനടിയില്‍പ്പെട്ട അറുപതോളം സൈനികരില്‍ 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കശ്മീരിലെ കരസേനാവക്താവ് കേണല്‍ ജെ.എസ്.ബ്രാര്‍ അറിയിച്ചു. 26 പേരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി. ലഫ്. പ്രതീകാണ് മരിച്ച ഓഫീസര്‍. ഇന്ത്യന്‍സേനയുടെ വിഖ്യാതമായ 'ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ സ്‌കൂളി'ലെ സൈനികരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന മേഖലകളിലും മഞ്ഞുമലകളിലും പോരാടാനുള്ള പരിശീലനം നല്കുന്നതിനുള്ളതാണ് ഈ സ്‌കൂള്‍. മൂന്നുദിവസമായി കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. സൊനാമാര്‍ഗ്, ഗഗന്‍ഗീര്‍, ഭീംബട്ട്, ദ്രാസ്, ബറ്റാലിക്, ധൂദി, എസ്.എം.ഹില്‍ എന്നിവിടങ്ങള്‍ അതീവ അപകടമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട് |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |