|
|
|
|
|
|
|
| News Dated : Tuesday, February 09, 2010 |
|
എം.എല്‍.എയുടെഭൂമി കൈയേറിയവരെ ഒഴിപ്പിച്ചു |
| |
|
വയനാട്: ജനാതാദള്‍ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാറിന്റെ ഭൂമി കൈയേറിയ ആദിവാസികളെ പോലീസ് ഒഴിപ്പിച്ചു. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആദിവാസികളെ ഒഴിപ്പിച്ചത്.ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘവും കൈയേറ്റക്കാരും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളുമുണ്‌ടായി.
ശ്രേയാംസ്‌കുമാറിന്റെ കൃഷ്‌ണഗിരിയിലെ ഭൂമിയില്‍ സി.പി.എം ജില്ല നേതാക്കളുടെ പിന്തുണയോടെ ആദിവാസികള്‍ കൈയേറ്റം നടത്തിയത്. രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കൈയേറ്റമെന്ന് പരക്കെ ആക്ഷേപമുണ്‌ടായിരുന്നു.വയനാട്ടില്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയുടെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിച്ചതിന് ഗുരുതരമായ പ്രത്യാഘാതമുണ്‌ടാകുമെന്ന് സി.പി.എം ജില്ല നേതൃത്വം വ്യക്തമാക്കി .ഭൂമി ഒഴിപ്പിക്കലിനെതിരേ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനം നടത്തിയ സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |