Flash News :
English Edition
 
യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തി

കല്‍പറ്റ: സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൈയേറ്റം നടന്ന സ്ഥലങ്ങളില്‍ യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തി.ഭൂമികൈയേറ്റം നടക്കുന്നതെന്ന്സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. വെള്ളാരംകുന്നിലെ കൈയേറ്റമാണ് യു.ഡി.എഫ് സംഘം ആദ്യം സന്ദര്‍ശിച്ചത്. കൈയേറ്റസ്ഥലത്തെത്തിയ ഉമ്മന്‍ചാണ്ടിക്ക് പ്രശ്‌നപരിഹാരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് സമരക്കാര്‍ നിവേദനം നല്‍കി. കല്‍പറ്റയില്‍ നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിനുശേഷമാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. കൈയേറ്റഭൂമിയില്‍ യുഡിഎഫ് പ്രകടനത്തെ പ്രവേശിപ്പിക്കില്ലെന്നാണ് സിപിഎം പിന്തുണയുള്ള ആദിവാസി ക്ഷേമസമിതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നേതാക്കള്‍ക്ക് വേണമെങ്കില്‍ സന്ദര്‍ശനം നടത്താമെന്ന് പിന്നീട് സി.പി.എം ജില്ലാസെക്രട്ടറി പ്രഖ്യാപിക്കുകയായിരുന്നു. യു.ഡി.എഫ് സംഘം ജാഥയായി എത്തുകയാണെങ്കില്‍ തടയാനായി പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ്‌ കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്‌. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ഘടകകക്ഷി നേതാക്കളായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, ആര്‍. ബാലകൃഷ്‌ണപിള്ള തുടങ്ങിയ നേതാക്കളും സംഘത്തിലുണ്ട്‌. ആദിവാസി സമര സമിതിയുടെ നേതാക്കളും പ്രദേശത്ത്‌ എത്തിയിട്ടുണ്ട്‌

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com