Flash News :
English Edition
 
ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം

കൊച്ചി: ടൂറിസം, ആതിഥേയത്വം എന്നീ രംഗങ്ങളിലെ പ്രമുഖരായ മഹീന്ദ്ര ഹോളിഡേയ്‌സ്‌ ആന്റ്‌ റിസോര്‍ട്‌സ്‌ ഇന്ത്യാ ലിമിറ്റഡിന്റെ മൂന്നാറിലെ പഞ്ചനക്ഷത്ര റിസോര്‍ട്‌സിന്‌ സി. എന്‍ ബി സി ആവാസ്‌ ട്രാവല്‍ അവാര്‍ഡ്‌ ലഭിച്ചു.

ഇന്ത്യയിലെ പന്ത്രണ്ട്‌ പ്രമുഖ നഗരങ്ങളിലെ സ്ഥിരം യാത്രക്കാരായ രണ്ടായിരത്തോളം ടൂറിസ്റ്റുകള്‍ക്ക്‌ ചോദ്യാവലികള്‍ നല്‍കിയും തുടര്‍ന്ന്‌ പഠന വിധേയമാക്കിയതിലും കൂടിയാണ്‌ ഈ അവാര്‍ഡ്‌ നിശ്ചയിച്ചത്‌. ടൂറിസ്റ്റുകളുടെ മനസ്സറിഞ്ഞ്‌ ആതിഥ്യമരുളിയും ഇഷ്‌ട ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കിയും യാത്രാക്ലേശങ്ങള്‍ വരുത്താതെ കണ്ടക്‌റ്റട്‌ ടൂര്‍ ട്രിപ്പുകള്‍ തയ്യാറാക്കിയും കേരളത്തിന്റെ ടൂറിസം വികസന സാധ്യതകള്‍ക്ക്‌ പുതിയ മാനങ്ങള്‍ നല്‍കിയുമാണ്‌ ക്ലബ്‌ മഹീന്ദ്ര മൂന്നാര്‍ ഈ അവാര്‍ഡ്‌ കരസ്ഥമാക്കിയത്‌.

ലോക വ്യാപകമായി നാലായിരം റിസോര്‍ട്ടുകളെ ബന്ധപ്പെടുത്തിയും ഇന്ത്യയിലും വിദേശത്തുമായി ഇരുപത്തിയൊന്ന്‌ റിസോര്‍ട്ടുകളും ഉള്ള ക്ലബ്‌ മഹീന്ദ്രയ്‌ക്ക്‌ എഴുപതിനായിരം ക്ലബ്‌ അംഗങ്ങളാണ്‌ ഉള്ളത്‌. കഴിഞ്ഞ എട്ടു വര്‍ഷം തുടര്‍ച്ചയായി ആതിഥേയ മഹത്വത്തിനുള്ള ആര്‍ സി ഐ ഗോള്‍ഡ്‌ ക്രൗണ്‍ അന്താരാഷ്‌ട്ര അവാര്‍ഡും ഭക്ഷണ ശുദ്ധിയ്‌ക്കുള്ള ബി എച്ച്‌ സി സര്‍ട്ടിഫിക്കേഷനും, ഐ എസ്‌ ഒ 9001-2000 അംഗീകാരമുള്ളതുമാണ്‌ ക്ലബ്‌ മഹീന്ദ്രയുടെ മൂന്നാര്‍ റിസോര്‍ട്ട്‌. കേന്ദ്ര ടൂറിസം മന്ത്രി അംമ്പികാ സോണിയില്‍ നിന്ന്‌ മഹീന്ദ്രാ ഗ്രൂപ്പിനുവേണ്ടി ജനറല്‍ മാനേജര്‍ അനില്‍ മരുതമണ്‍പളളി മുബൈയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com